സജിയുടെ മരണം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി

പീച്ചി. സിഐടിയു തൊഴിലാളിയായിരുന്ന പീച്ചി സ്വദേശി സജിയുടെ മരണവുമായി ബന്ധപ്പെട്ട്  സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തു നിന്നും നീക്കി. സജിയുടെ മരണത്തെതുടർന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിൽ ബ്രാഞ്ച് സെക്രട്ടറി പി ജി ഗംഗാധരന്റെയും ലോക്കൽ സെക്രട്ടറിയുടെയും പേര് പരാമർശിക്കപ്പെട്ടിരുന്നു. സജിയുടെ മരണത്തിന് പിന്നിൽ സിപിഎം നേതാക്കളുടെ ഭീഷണിയാണെന്ന് ആരോപണം ഉയരുകയും ചെയ്തു. കഴിഞ്ഞ 10ന് പീച്ചി കോലഞ്ചേരി വീട്ടിൽ സജി (49) യെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.  അതേസമയം സജിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് സഹോദരൻ ബിജു കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആത്മഹത്യാക്കുറിപ്പ് പോലീസിന് കിട്ടിയിട്ടും കാര്യമായ അന്വേഷണങ്ങളൊന്നും ഇക്കാര്യത്തിൽ നടത്തിയിട്ടില്ലെന്നും കത്ത് എഴുതിയത് കൊണ്ട് മാത്രം കേസെടുക്കാനാവില്ലെന്ന നിലപാടാണ് പോലീസ് അറിയിച്ചതെന്നും ബിജു പറഞ്ഞു.



Post a Comment

0 Comments