കുതിരാനിൽ പഴയ ദേശീയ പാതയിലേക്കുള്ള റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു

കുതിരാൻ. പടിഞ്ഞാറെ തുരങ്കമുഖത്ത് നിന്നും പഴയ ദേശീയ പാതയിലേക്കുള്ള റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു. നിലവിൽ പാറ പൊട്ടിച്ച് നീക്കുന്ന പണികൾ ആണ് നടക്കുന്നത്. റോഡിന്റെ നിർമ്മാണത്തിനായി 100 മീറ്ററോളം ദൂരത്തിൽ പാറകൾ പൊട്ടിച്ച് നീക്കേണ്ടതുണ്ട്. തുടർന്ന് കുതിരാൻ ക്ഷേത്രത്തിന് മുൻവശത്തുകൂടി പോകുന്ന പഴയ ദേശീയപാതയിലേക്ക് ഇതിനെ ബന്ധിപ്പിക്കും. 

ഈ ഭാഗത്തെ റീടാറിങ് നേരത്തെ പൂർത്തിയാക്കിയിരുന്നു.  നിലവിൽ വഴക്കുംപാറയിൽ നിർമ്മാണം പൂർത്തിയാക്കിട്ടുള്ള സർവീസ് റോഡിലേക്ക് ഈ പാതയെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നുത്. പഴയ ദേശീയപാത മുറിച്ച് മാറ്റിയതോടെ ഇരുമ്പുപാലം പ്രദേശത്തുള്ളവർ തൃശൂർ പാലക്കാട് ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. പുതിയ പാത യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശത്തിന് ഒരു പരിഹാരമാകും. വഴുക്കുംപാറയിൽ നിന്നുള്ള പ്രധാന റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി ഈ റോഡും സഞ്ചാര യോഗ്യമാക്കാൻ സാധിക്കുമെന്ന് കമ്പനി പിആർഒ അജിത്ത് അറിയിച്ചു.

ആറുവരി പാതയോട് ചേർന്നുള്ള സർവ്വീസ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വാണിയമ്പാറയിൽ റോഡിന് തെക്ക് ഭാഗത്ത് പാറ പൊട്ടിക്കുന്ന പണികൾ നടക്കുന്നുണ്ട്. വടക്ക് ഭാഗത്ത് സർവ്വീസ് റോഡിനായി മണ്ണെടുക്കുന്ന പണികൾ ആരംഭിച്ചു. എന്നാൽ വാണിയമ്പാറ കുളത്തിനോട് ചേർന്നുള്ള സർവ്വീസ് റോഡിന്റെ പണികൾ ഇനിയും ആരംഭിച്ചിട്ടില്ല.



Post a Comment

0 Comments