പട്ടിക്കാട്. ദേശീയപാതയിലൂടെ കുതിരകൾ വിരണ്ടോടി അപകടം ഉണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കുതിരയോട്ട പരിശീലന കേന്ദ്രത്തിന്റെ ഉടമക്കെതിരെ കേസെടുക്കുമെന്നു വടക്കഞ്ചേരി പൊലീസ് അറിയിച്ചു. അപകടത്തിൽ തെക്കുംപാടം മേലേവീട്ടിൽ രാജു മകൻ നിതീഷ്‌കുമാർ (21)ന് സാരമായ പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിതീഷിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. വടക്കുഞ്ചേരിയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്ക് വരികയായിരുന്നു നിതീഷ്. മേരിഗിരിയിൽ വെച്ച് ഇയാൾ സഞ്ചരിച്ച ബൈക്കിൽ വിരണ്ടോടിയ കുതിര വന്ന് ഇടിക്കുകയായിരുന്നു. വടക്കഞ്ചേരി, പീച്ചി എന്നീ പൊലീസ് സ്‌റ്റേഷനുകളുടെ അതിർത്തികളിലായാണു കുതിരകൾ അപകടമുണ്ടാക്കിയത്. അതേസമയം കുതിരപ്പന്തിയിൽ നിന്നും കുതിരകൾ കൂട്ടത്തോടെ ചാടിപ്പോയതിന്റെ കാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇക്കാര്യത്തിൽ കുതിരയോട്ട കേന്ദ്ര ഉടമയും പ്രതികരിച്ചില്ല.
.jpeg)

0 Comments