പ്രതിഷ്ഠാദിന മഹോത്സവം: തിരക്ക് ഒഴിവാക്കാൻ മേൽപ്പാത വീണ്ടും തുറന്നു


പട്ടിക്കാട്.
 ചെമ്പൂത്ര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ തിരക്ക് ഒഴിവാക്കാൻ മേൽപ്പാത വീണ്ടും തുറന്നു. കഴിഞ്ഞ ദിവസം ഇരുഭാഗത്തേക്കുമുള്ള ഗതാഗതത്തിനായി മേൽപ്പാത തുറന്ന് നൽകിയെങ്കിലും പിന്നീട് അടച്ചിടുകയായിരുന്നു. പട്ടിക്കാട് സർവ്വീസ് റോഡിലൂടെ ചെമ്പൂത്ര ഭാഗത്തേക്ക് വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. തുടർന്ന് പീച്ചി സിഐ എസ്. ഷുക്കൂർ ദേശീയപാത അധികൃതരുമായി ഇടപെടുകയും തൃശൂർ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് നേരിട്ട് കടന്നുപോകാൻ മേൽപ്പാത തുറന്ന് നൽകുകയുമായിരുന്നു. 



Post a Comment

0 Comments