ചെമ്പൂത്രയിൽ വാഹനാപകടം: വയോധിക മരിച്ചു


പട്ടിക്കാട്. ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ചു. ഇമ്മട്ടിപ്പറമ്പ് കരിപ്പക്കുന്ന് മാരാൻ വീട്ടിൽ ശങ്കുരു ഭാര്യ ചക്കിപ്പെണ്ണ് (76) ആണ് മരിച്ചത്. വൈകീട്ട് 6.45ന് ആയിരുന്നു അപകടം. ചെമ്പൂത്ര ഭാഗത്ത് നിന്നും ദേശീയപാത കുറുകെ കടക്കുകയായിരുന്ന ചക്കിപ്പെണ്ണിനെ എയർപോട്ടിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന എക്കോ സ്‌പോർട്ട് കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ തൽക്ഷണം മരിച്ചു. സംസ്‌കാരം പിന്നീട്. മക്കൾ: മാധവൻ, ശാന്ത, വാസു, മണി. മരുമക്കൾ: ഉഷ, സുരേഷ് ബാബു. രമ, ശാന്ത.



Post a Comment

0 Comments