കുതിരാൻ. പടിഞ്ഞാറേ തുരങ്കമുഖത്ത് ചരക്ക് ലോറി ഡീസൽ തീർന്നതിനെ തുടർന്ന് നിശ്ചലമായി. ഇന്ന് വൈകീട്ടായിരുന്നു സംഭവം. പാലക്കാടു ഭാഗത്തേയ്ക്കുള്ള പാതയിലാണ് ലോറി നിന്നു പോയത്. പ്രദേശത്ത് ഒറ്റവരി പാത ആയതിനാൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനും സാധിക്കാതായി. ഇതോടെ ദേശീയപാതയിൽ കുതിരാൻ മുതൽ ചുവന്നമണ്ണ് വരെ വാഹന ഗതാഗതം തടസപ്പെട്ടു. ക്രെയിൻ കൊണ്ടുവന്നാണ് ലോറി റോഡിൽ നിന്നും നീക്കം ചെയ്തത്. കുതിരാൻ മേഖലയിൽ ഡീസൽ തീർന്ന് വാഹനങ്ങൾ കിടക്കുന്നത് പതിവ് കാഴ്ചയാവുകയാണ്. ഡ്രൈവർമാർ വാഹനത്തിൽ നിന്നും ഡീസൽ ഊറ്റി വിൽക്കുന്നതും ഇത്തരം സംഭവങ്ങൾക്ക് കാരണമാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.


0 Comments