പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് മെഗാ മ്യൂസിക്ക് നൈറ്റ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് 7ന് ക്ഷേത്ര മൈതാനിയിൽ സംഗീത നിശ ആരംഭിക്കും. പ്രശസ്ത സിനിമ പിന്നണി ഗായകൻ ശ്രീനാഥ് നേതൃത്വം നൽകും. പരിപാടിയോടുബന്ധിച്ച് കലാഭവൻ സതീഷ് അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് സ്‌റ്റേജിന്റെ ക്രമീകരണങ്ങൾ എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.


0 Comments