കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും കനറാ ബാങ്കിന്റെയും സംയുക്ത സംരംഭമായ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദത്തിൽ വിവിധ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് അധ്യാപകരെ ആവശ്യമുണ്ട്. ഗാർഹിക വൈദ്യുത ഉപകരണങ്ങളുടെ റിപ്പയറിംഗും സർവീസും (30ദിവസം മാത്രം), ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് (30 ദിവസം, സ്ത്രീകൾക്ക് മാത്രം), പേപ്പർ ബാഗ് ഫയൽ നിർമാണം (7ദിവസം മാത്രം). അതത് മേഖലയിൽ 5 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം, പ്ലസ് ടൂ, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും അധ്യാപന പരിചയവും അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872694412, 9447196324 (വാട്‌സ്ആപ്പ്)


0 Comments