പട്ടിക്കാട്. ദേശീയപാത പാണഞ്ചേരിയിൽ ബൈക്ക് ഇടിച്ച് ശങ്കരൻ (65) ന് പരിക്കേറ്റു. ഇന്ന് രാവിലെ എഴ് മണിയോടെയാണ് അപകടം. ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ശങ്കരനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുവരിപ്പാതയുടെ അരികിലൂടെ നടന്നു പോയിരുന്ന ഇദ്ദേഹം പെട്ടെന്ന് കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് ബൈക്ക് യാത്രക്കാരൻ പറഞ്ഞു. ഓർമ്മക്കുറവ് ഉള്ളതിനാൽ കൂടുതൽ വ്യക്തമായ വിവരങ്ങൾ പറയാൻ അദ്ദേഹത്തിനായിട്ടില്ലെന്ന് ആംബുലൻസ് ഡ്രൈവർ അനീഷ് പറഞ്ഞു.


0 Comments