പട്ടിക്കാട്. ചെമ്പൂത്ര ശ്രീ കൊടുങ്ങല്ലൂർ കാവ് ഭഗവതി ക്ഷേത്രത്തിൽവിഷുക്കണി ഒരുക്കി. മഹാമാരിയുടെ ദുരിത കാലത്തിനുശേഷം വിഷുക്കണി ദർശിച്ച് സായൂജ്യമടയാൻ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ പ്രത്യേകം തയാറാക്കിയ പീഠത്തിലാണ്കണി ഒരുക്കിയിരുന്നത്. അലങ്കരിച്ച കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ വിവിധയിനം പഴങ്ങളും ഫലവർഗങ്ങളും വാൽക്കണ്ണാടിയും യജുർ വേദ ഗ്രന്ഥവും ഉൾപ്പെടെ ഒരുക്കിയ കണി ദർശിക്കാൻ എത്തിയ ഭക്തജനങ്ങൾക്ക് ക്ഷേത്ര മേൽശാന്തി മനീഷ് വിഷുക്കൈനീട്ടം നൽകി. മേൽശാന്തിയുടെ കാർമികത്വത്തിൽ പതിവുള്ള പൂജകളും മറ്റ് ചടങ്ങുകളും നടന്നു.


0 Comments