വാണിയമ്പാറയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിലെ ഡ്രൈവർക്ക് ഹൃദയസ്തംഭനം: ബസ് അപകടത്തിൽപ്പെട്ടു


വാണിയമ്പാറ.  വാണിയമ്പാറ സെന്ററിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ബസ്സിലെ ഡ്രൈവർക്ക് ഹൃദയസ്തംഭനമുണ്ടായി. അപകടത്തിൽ പെട്ട ബസ്സ് മീഡിയനിലെ സ്റ്റീൽ ബാരിയർ  ഇടിച്ചുതകർത്തു. യാത്രക്കാർക്ക് അപായമില്ല. ബസ്സിന്റെ ഡ്രൈവർ ഇരിങ്ങാലക്കുട സ്വദേശി സുനിലിനെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11.45 ന് വാണിയമ്പാറ സെന്ററിൽ വെച്ചാണ് സംഭവം. എരുമേലിയിൽ നിന്നും ബാംഗ്ലൂരിലേക്ക്  പോവുകയായിരുന്നു ബസ്. വാണിയമ്പാറയിൽ എത്തിയപ്പോൾ ഡ്രൈവർക്ക്  പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും  വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ആയിരുന്നു. തുടർന്നും 100 മീറ്ററോളം മുന്നോട്ടു പോയ ബസ് ദേശീയപാതയെ വേർതിരിച്ചിരുന്ന സ്റ്റീൽ ബാരിയർ ഇടിച്ചു തകർത്തതിനുശേഷമാണ് നിന്നത്. സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ഡ്രൈവർ നിബിൻ ജോർജ്, നഴ്‌സ് ദീപ്തി പീറ്റർ എന്നിവർ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.



Post a Comment

0 Comments