പട്ടിക്കാട്. എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണി ദർശിക്കാൻ എത്തിയത് നിരവധി ഭക്തജനങ്ങൾ. ക്ഷേത്രം മേൽശാന്തി പ്രവീണിന്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേക വിഷുദിന പൂജകളും മറ്റു ചടങ്ങുകളും നടന്നു. ശ്രീകോവിലിനു മുന്നിൽ അലങ്കരിച്ച കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ ഒരുക്കിയ കണി ദർശിക്കാൻ എത്തിയ ഭക്തജനങ്ങൾക്ക് ക്ഷേത്രം മേൽശാന്തി വിഷുക്കൈനീട്ടം നൽകി. ശ്രീകൃഷ്ണ ക്ഷേത്രമായതിനാൽ നിരവധി ഭക്തജനങ്ങളാണ് വിഷുക്കണി ദർശനത്തിനായി എടപ്പലം ക്ഷേത്രത്തിൽ എത്തിയത്.


0 Comments