തൃശ്ശൂർ: ലോക പുസ്തകദിനമായ ഇന്ന് ഏ.ഡി. ഷാജു മാസ്റ്റർ എഴുതിയ പുസ്തകങ്ങൾ വിൽപ്പന തുടങ്ങി. പുസ്തക വിൽപ്പനയിലൂടെ ലഭിക്കുന്നതുക ഡയാലിസിസ് ചെയ്യുന്ന നിർധനരായ രോഗികൾക്ക് സഹായമായി നൽകും . 15 പുസ്തകങ്ങളാണ് ദേവമാത സ്കൂളിലെ അധ്യാപനായ ഷാജു മാസ്റ്റർ എഴുതിയത്. ഇന്ന് രാവിലെ 8 ന് മണ്ണുത്തി പുലരി കുട്ടികളുടെ വായനശാലയിൽ നിന്ന് പുസ്തക വിൽപ്പന ആരംഭിച്ചു. ബാലസാഹിത്യകാരൻ സി.ആർ. ദാസ്
ഉദ്ഘാടനം ചെയ്തു.
ജോബ്സൺ ജി. തേറാട്ടിൽ അധ്യക്ഷനായിരുന്നു. കെ.ജി. തോംസൺ, രജ്ജു ഫ്രാൻസീസ്, ജോജിമോൾ ഷാജു എന്നിവർ പ്രസംഗിച്ചു.10 പുസ്തകങ്ങൾ അടങ്ങുന്ന ഒരു കിറ്റിന് 300 രൂപയാണ് വില. 500 രുപ വില വരുന്ന പുസ്തകങ്ങളാണ് ഇവ. ശനിയും ഞായറും പുസ്തകങ്ങൾ വിറ്റു കിട്ടുന്നതുക 25 ന് തിങ്കളാഴ്ച 4 ന് ഡയാലിസിസ് രോഗികൾക്ക് നൽകും . സ്വപ്നം, ജീവിത പടവുകൾ, സ്വയം അറിയാൻ ഒരു യാത്ര. അധ്യാപനത്തിന്റെ രസതന്ത്രം, ആത്മീയതയിലേയ്ക്ക് ഒരു തീർഥാടനം, അധ്യാപകരുടെ ജീവിതങ്ങൾ, മുന്തിരി വള്ളികൾ, പുതിയ ആകാശം പുതിയ ഭൂമി, മികച്ച പ്രഭാഷകൻ, നിയമ വീഥിയിലൂടെ വികസനം, നസ്രത്തിലെ ജോസഫ് , മക്കൾക്കൊപ്പം, മാധ്യമങ്ങൾ ഒരു മുന്നറിയിപ്പ്, ഉൾക്കാഴ്ചയുടെ ശില്പി, വിളക്ക് മരം തുടങ്ങിയ മൂല്യാധിഷ്ഠിതമായ 15 കൃതികളാണ് രചിച്ചത്.
വായനയിലൂടെ കാരുണ്യ പ്രവർത്തനമാണ് എഴുത്തിലൂടെ ലക്ഷ്യമിടുന്നത്. രണ്ടു വർഷം മുമ്പ് പുസ്തകങ്ങൾ വിറ്റ് കിട്ടിയ തുക പാവപ്പെട്ട കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിന് 4 ടെലിവിഷൻ വാങ്ങി കൊടുത്തിരുന്നു. വിവാഹ സഹായം, അനാഥ മന്ദിരത്തിൽ അന്നദാനം. രോഗി സഹായം എന്നി നൻമ പ്രവർത്തികളും നടത്തിയിട്ടുണ്ട്. നെല്ലിക്കുന്ന് സ്വദേശിയായ ഏ.ഡി. ഷാജു മാസ്റ്റർക്ക് ലോക്ക് ഡൗൺ കാലത്ത് 5 പുസ്തകങ്ങൾ എഴുതിയതിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചിരുന്നു. 2021 ൽ സംസ്ഥാന പി.ടി.എ.യുടെ മികച്ച മാത്യഭാഷ അധ്യാപക പുരസ്ക്കാരം നേടിയിരുന്നു.



0 Comments