വിവിധ സേനാവിഭാഗങ്ങളിലേക്കുള്ള കായിക പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം


പട്ടിക്കാട്. ഇന്ത്യൻ ആർമി, കേരള പോലീസ്, ഫയർഫോഴ്‌സ്, റെയിൽവേ പോലീസ് തുടങ്ങിയ വിവിധ സേനാവിഭാഗങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ കായിക പരിശീലനത്തിന് പാണഞ്ചേരി കായിക പരിശീലന ക്യാമ്പ് അവസരമൊരുക്കുന്നു. പരിശീലനത്തിൽ പങ്കെടുത്ത നിരവധി പേർ വിവിധ സേനാവിഭാഗങ്ങളിൽ ഇതിനോടകം പ്രവേശനം നേടിയിട്ടുണ്ട്. നിലവിലെ ബാച്ചിൽ 30 പേർ പരിശീലനം നേടി വരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ക്യാമ്പിന് പ്രോത്സാഹനം നൽകി വരുന്നതായി പരിശീലകൻ രമേഷ് വാണിയംപാറ പറഞ്ഞു. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് 9446157487 എന്ന നമ്പറിൽ ബന്ധപ്പെടാം.



Post a Comment

0 Comments