ഡിവൈഎഫ്‌ഐ ആൽപ്പാറ യൂണിറ്റ് പച്ചക്കറി തൈകൾ വിതരണം ചെയ്തു


ആൽപ്പാറ. ഡിവൈഎഫ്‌ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് പ്രചരണാർത്ഥം സംഘടിപ്പിച്ച ജൈവ കേരളം ആരോഗ്യ കേരളം വിഷ രഹിത പച്ചക്കറി എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ആൽപ്പാറ യൂണിറ്റിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. പീച്ചി മേഖല സെക്രട്ടറി പി.കെ മോബി വിതരണോദ്ഘാടനം നിർവ്വഹിച്ചു. സിപിഐഎം ആൽപ്പാറ ബ്രാഞ്ച് സെക്രട്ടറി എ.കെ സുരേന്ദ്രൻ ആദ്യ തൈകൾ ഏറ്റുവാങ്ങി . ഡിവൈഎഫ്‌ഐ  ആൽപ്പാറ യൂണിറ്റ് സെക്രട്ടറി ടി.എസ് മഹാദേവ് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി ആൽബിൻ ബാബു അധ്യക്ഷത വഹിച്ചു.


Post a Comment

0 Comments