ഇതൾ സൗഹൃദ വേദി കുടുംബ സംഗമം നടത്തി


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ 23 കുടുംബങ്ങളെ ഉൾപ്പെടുത്തി എത്തി രൂപം നൽകിയിട്ടുള്ള ഇതൾ സൗഹൃദവേദിയുടെ കുടുംബസംഗമം നടത്തി. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ഇതൾ സൗഹൃദവേദിയുടെ രക്ഷാധികാരിയുമായ പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് മാസ് മീഡിയ ഓഫീസർ പി എ ഹരിതാദേവി വിശിഷ്ട അതിഥി ആയിരുന്നു. ഓരോ ദിവസവും പത്ര മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകൾ മനസ്സിനെ വേദനിപ്പിക്കുന്നവ ആണെന്നും പരസ്പരം സ്‌നേഹിച്ചും കരുതിയും മനസ്സിലാക്കിയും വേണം നമ്മൾ സമൂഹത്തിൽ മുന്നോട്ടുപോകാൻ എന്നും അവർ പറഞ്ഞു. പരസ്പരം സ്‌നേഹവും ബഹുമാനവും പങ്കുവയ്ക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായകമാകുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രസിഡണ്ട് കെ.കെ സാബു, സെക്രട്ടറി എം.പി അജി, രക്ഷാധികാരി ബാബു തോമസ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഇരുന്നൂറിലധികം രാജ്യങ്ങളിലെ മത്സരാർത്ഥികൾ പങ്കെടുത്ത ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രേയ സോയിയെ ആദരിച്ചു. കൂടാതെ ഇതൾ സൗഹൃദവേദി അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.



Post a Comment

0 Comments