മുടിക്കോടും കല്ലിടുക്കിലും അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ്സ്


പട്ടിക്കാട്. അപകടവും മരണങ്ങളും ദിവസേന വർദ്ധിച്ചു വരുന്ന മുടിക്കോടും കല്ലിടുക്കിലും അടിപ്പാതകൾ എത്രയും വേഗം നിർമ്മിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ്സ് പട്ടിക്കാട് ഫെറോന കൺവെൻഷൻ ആവശ്യപ്പെട്ടു. സർവ്വീസ് റോഡുകളുടെ പണിയും എത്രയും വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ദേശീയപാത നിർമ്മാണ അതോറിറ്റിക്ക് പരാതി നൽകാനും തീരുമാനിച്ചു. കത്തോലിക്ക കോൺഗ്രസ്സ് അതിരൂപത ഡയറക്ടർ ഫാ. വർഗ്ഗീസ് കുത്തൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ജിജോ വള്ളുപ്പാറ അധ്യക്ഷനായിരുന്നു. അതിരൂപത പ്രസിഡണ്ട് ജോഷി വടക്കൻ, ജന. സെക്രട്ടറി എൻ.പി ജാക്‌സൻ മാസ്റ്റർ, ഫൊറോന പ്രസിഡണ്ട് സി.ഡി റോയി, സെക്രട്ടറി രാജൻ ജോസഫ്, ട്രഷറർ ലൂയീസ് വെള്ളക്കാരിത്തടം എന്നിവർ സംസാരിച്ചു. ലീലാമ്മ തോമസ്, ജോജി വർഗീസ്, വർഗീസ് വട്ടം കാട്ടിൽ, എബിൻ ഗോപുരം, ഫ്രാൻസിസ് വല്ലൂരാൻ, ക്ലിന്റോ ചെറിയാൻ, അജു തോമസ്, മിനി ടീച്ചർ, ബിജു എലുവത്തിക്കൽ, മനോജ് ടി.എ, പൗലോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


Post a Comment

0 Comments