പട്ടിലുംകുഴി പാലം ഉദ്ഘാടനം നാളെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും


പീച്ചി. പട്ടിലുംകുഴി കട്ടച്ചിറക്കുന്ന് പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ ഏപ്രിൽ 3 ന് ഞായറാഴ്ച രാവിലെ 10.30 ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.  കഴിഞ്ഞ ജനുവരി 13 ന് ഉദ്ഘാടനം നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അത് നടന്നില്ല. രണ്ടു പതിറ്റാണ്ടുകാലം നീണ്ട പോരാട്ടങ്ങൾക്കും പരിശ്രമങ്ങൾക്കും ഒടുവിലാണ് പട്ടിലുംകുഴി കട്ടച്ചിറകുന്ന് പാലം യാഥാർത്ഥ്യമായത്. അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്തിന്റെയും വാർഡ് മെമ്പർ ആയിരുന്ന കെ.പി എൽദോസിന്റെയും  മറ്റ് പൗര പ്രമുഖരുടെയും നേതൃത്വത്തിൽ നാടിന്റെ വികസനത്തിനായി നാട്ടുകാരെല്ലാം ഒന്നിച്ചത് പുതിയൊരു വികസന മാതൃക സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ 28ന് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഭാഗമായി നാട്ടുകാർ വലിയ ആഘോഷവും സംഘടിപ്പിച്ചിരുന്നു. തൃശൂർ എംപി ടി.എൻ പ്രതാപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എൻജിനീയർ എസ് മനോഹരൻ പറഞ്ഞു.



Post a Comment

0 Comments