പീച്ചി സർവീസ് സഹകരണ ബാങ്കിന്റെ ചുവന്നമണ്ണ് ബ്രാഞ്ച് നവീകരിച്ച് ഉദ്ഘാടനം ചെയ്തു


ചുവന്നമണ്ണ്: സ്‌ട്രോങ് റൂം സൗകര്യത്തോടെ നവീകരണം പൂർത്തിയാക്കിയ പീച്ചി സർവീസ് സഹകരണ ബാങ്ക് ചുവന്നമണ്ണ് ബ്രാഞ്ചിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് സിജി ചാക്കോ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സി.കെ ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഷൈജു കുരിയൻ വിശിഷ്ട വ്യക്തികളെ മൊമെന്റോ നൽകി ആദരിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ ഷാജി കീരിമോളയിൽ, രാജു കാവ്യത്ത്, ബാലകൃഷ്ണൻ എം.കെ, റെജി കെ.ജെ, ജമാലുദ്ദീൻ സി.എ, ലിസി ജോൺസൺ, സൂസി തോമസ്, ബാങ്ക് സെക്രട്ടറി ഇൻചാർജ് രാജി ജോമി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ബാങ്ക് മെമ്പർമാർ ഇടപാടുകാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു. ചുവന്നമണ്ണ് തുരുത്തേൽ ബിൽഡിങ്ങിലാണ് പീച്ചി ബാങ്കിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.



Post a Comment

0 Comments