പട്ടിക്കാട്. ഇന്ധന വിലവർദ്ധനവ്, പാചകവാതക വിലവർദ്ധനവ്, ജീവൻ രക്ഷാ മരുന്നുകൾ അടക്കം 850ൽ അധികം മരുന്നുകളുടെ വിലവർദ്ധനവ് തുടങ്ങിയവക്കെതിരെ സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി പട്ടിക്കാട് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ ധർണ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം കൊണ്ട് ജനങ്ങളെ അടിച്ചമർത്തുന്ന ജനദ്രോഹ നടപടികളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും, മനുഷ്യജീവന്റെ പ്രധാന ഘടകമായ മരുന്നുകൾക്ക് വരെയും വിലവർധന ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയ വ്യാപകമായി സിപിഐ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതെന്നും സനിൽ പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സിപിഐ ഒല്ലൂർ മണ്ഡലം കമ്മിറ്റി അംഗം വിഎ മൊയ്തീൻ, ജേക്കബ് മറ്റത്തിൽ, മുഹമ്മദാലി, ഡോ. പ്രദീപ്കുമാർ, രമ്യ രാജേഷ്, അശ്വിൻ തുടങ്ങിയവർ സംസാരിച്ചു. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി വാണിയമ്പാറയിലും പ്രതിഷേധം സംഘടിപ്പിച്ചു. വാണിയംപാറയിൽ കെ.എ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു.


0 Comments