പീച്ചി കുടിവെള്ള ക്ഷാമം; പ്രവർത്തനം വേഗത്തിലാക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം


പീച്ചി. കുടിവെള്ള ക്ഷാമ പരിഹാരത്തിനായി പീച്ചി കനാലിലെ വെള്ളം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട  ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇറിഗേഷൻ വകുപ്പിന്  നിർദേശം. തൃശൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന തൃശൂർ താലൂക്ക് വികസന സമിതി യോഗത്തിലാണ് നിർദേശം നൽകിയത്. മണ്ണുത്തി  നടത്തറ  പൂച്ചെട്ടി ഭാഗത്തെ നിർമ്മാണ പ്രവർത്തങ്ങൾ മഴയ്ക്കുമ്പേ ആരംഭിക്കാനും യോഗം  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ശോചനീയാവസ്ഥയിൽ പ്രവർത്തിക്കുന്ന തൃശൂർ താലൂക്ക് ഓഫീസിന്  പുതിയ റവന്യൂ ടവർ പണിയണമെന്നും ഭൂമി തരം മാറ്റുന്നതിലെ കാലതാമസം പരിഹരിക്കണമെന്നും ജനപ്രതിനിധികൾ യോഗത്തിൽ പറഞ്ഞു. മണ്ണുത്തി ദേശീയ പാതയിൽ രാത്രികാല പെട്രോളിങ് കർശനമാക്കിയതായും  പോലിസ് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവിന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ എൽ ആർ അഡീഷണൽ തഹസിൽദാർ എം ഇ എൻ നീലകണ്ഠൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ,  വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു.


Post a Comment

0 Comments