മെയ് 20 വിനാശകരമായ വികസന ദിനമായി യുഡിഎഫ് ആചരിക്കും


മണ്ണുത്തി. ഇടതുപക്ഷ സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 20 വെള്ളിയാഴ്ച്ച വിനാശകരമായ വികസന ദിനമായി ആചരിക്കാൻ യുഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി  ഒല്ലൂർ നിയോജകമണ്ഡലത്തിലെ എല്ലാ മണ്ഡലങ്ങളിലും  സായാഹ്നധർണ്ണകൾ നടത്തും. മണ്ണുത്തി കോൺഗ്രസ് ഓഫീസിൽ ചേർന്ന യുഡിഎഫ് ഒല്ലൂർ നിയോജക മണ്ഡലം നേതൃത്വ യോഗത്തിലാണ് തീരുമാനം. യുഡിഎഫ് ചെയർമാൻ ജോണി ചിറയത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കോൺഗ്രസ്സ് ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ണുത്തി ബ്ലോക്ക് പ്രസിഡന്റ് കെ. സി അഭിലാഷ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അസീസ് താണിപ്പാടം, യുഡിഎഫ് കൺവീനർ ജോസഫ് കാരക്കട, കേരള കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി അഭിലാഷ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, സിഎംപി സംസ്ഥാന കമ്മിറ്റി അംഗം ടി.വി വാസു, മണ്ഡലം പ്രസിഡണ്ടുമാരായ മുത്തു തങ്ങൾ, ബിന്ദു കാട്ടുങ്ങൽ, അഡ്വ. അജി, ബാബു തോമാസ്, ജേക്കബ് പോൾ കെ., ഡേവിസ് ചക്കാലക്കൽ, പി. ഐ. വർഗീസ്, ബിന്ദു സേതുമാധവൻ,ജിത്ത് ചാക്കോ, ബ്ലെസ്സൺ വർഗീസ്, സി.വി ജോസ്, പ്രവീൺ രാജു എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments