പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് അടിപ്പാതയുടെ എസ്റ്റിമേറ്റിന് അംഗീകാരം ഇല്ല. മുളയം അടിപ്പാതയ്ക്ക് അനുമതിയും ലഭിച്ചില്ല. ഇതോടെ ഈ രണ്ട് അടിപ്പാതകളുടെയും കാര്യം ത്രിശങ്കുവിലായി. മനുഷ്യാവകാശ കമ്മീഷനിൽ ഷാജി ജെ കോടങ്കണ്ടത്ത് കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിൽ കരാർ കമ്പനി മുടിക്കോട് അടിപ്പാതയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഇതുവരെ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയിട്ടില്ല. മുളയും അടിപ്പാതയുടെ പണിയ്ക്ക് 'ചാർജ് ഓഫ് സ്‌കോപ്പിൽ' അനുമതി ലഭിക്കാത്തതു കാരണം പണികൾ തുടങ്ങാൻ കഴിയില്ല. ദേശീയപാത അതോറ്റി കെ.പി.സി.സി. സെക്രട്ടറി ഷാജി ജെ കോടങ്കണ്ടത്തിന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.


0 Comments