കണ്ണാറ. ജില്ലാ പഞ്ചായത്തിൽ നിന്നും എസ്.സി കോളനികളിലേക്ക് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകൾ പാണഞ്ചേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു. കണ്ണാറ ഉദയപുരം കോളിനിയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, വാർഡ് മെമ്പർ രേഷ്മ സജീഷ്, പഞ്ചായത്ത് അംഗം എം.ജെ അനീഷ്, എം ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു. വടക്കുംപാടം, ഉദയപുരം കോളനി എന്നീ സ്ഥലങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്


0 Comments