പത്താം ക്ലാസ്, ഹയർസെക്കൻഡറി തുല്യത രജിസ്ട്രേഷൻ 20 ന് അവസാനിക്കും


പട്ടിക്കാട്. പത്താം ക്ലാസ്, ഹയർസെക്കൻഡറി തുല്യത രജിസ്ട്രേഷൻ മെയ് 20 ന് അവസാനിക്കും.  പത്താം ക്ലാസ് ഹയർസെക്കൻഡറി തുല്യതാ പരീക്ഷകൾ എഴുതാൻ ആഗ്രഹിക്കുന്നവർ മെയ് 20 വെള്ളിയാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്യണം. സ്കൂൾ സർട്ടിഫിക്കറ്റിന്റെ കോപ്പി അറ്റസ്റ്റ് ചെയ്തതും, ഒരു ഫോട്ടോയും, ഫീസും കൊണ്ടുവരണം. എസ് സി / എസ് ടി വിഭാഗത്തിൽ പെട്ടവർ ആണെങ്കിൽ ജാതിസർട്ടിഫിക്കറ്റിന്റെ കോപ്പിയും നൽകണം. ഫീസ് പത്താം ക്ലാസ്സിന്  ജനറൽ വിഭാഗത്തിൽ  500 രൂപയും  എസ് സി / എസ് ടി വിഭാഗത്തിന് 300 രൂപയും ആണ്.  ഹയർസെക്കൻഡറി ഫീസ്  ജനറൽ വിഭാഗത്തിന് 1150 രൂപയും എസ് സി / എസ് ടി വിഭാഗത്തിന് 500 രൂപയും ആണ്. പട്ടിക്കാട് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്ലാസുകൾ നടക്കുക.



Post a Comment

0 Comments