തൃശൂർ. പ്രതീകാത്മക കെ റെയിൽ കുറ്റികളിൽ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രന് പ്രതിഷേധ സമരം നടത്തി. കെ റെയിലിനായി കുറ്റി സ്ഥാപിക്കൽ സർക്കാർ നിർത്തിയതോടെ യൂത്ത് കോൺഗ്രസ് ഉന്നയിച്ച ആവശ്യം ശരിയായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. ഒ.ജെ ജനീഷ് പറഞ്ഞു. കുറ്റി ഇടൽ നിർത്തിയതോടെ കെ റെയിൽ കുറ്റികൾ അകാല ചരമം പ്രാപിച്ചിരിക്കുകയാണെന്നും ഇത് കെ.റെയിൽ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണെന്നും ജനീഷ് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷനായി. സജീർ ബാബു, ജെലിൻ ജോൺ, അനീഷ ശങ്കർ, ലിൻസൺ തിരൂർ, ജോമോൻ കൊള്ളന്നൂർ, സുനോജ് തമ്പി, ജെറോൺ ജോൺ, അമൽ ഖാൻ, ജെഫിൻ പോളി, മനീഷ് കുന്നംകുളം, നിത്യാനന്ദൻ കെ.യൂ, ആൽവിൻ വർഗീസ്, ടോളി വിനീഷ്, ജെൻസൺ ജോസ്, രാഗേഷ് വിൽവട്ടം, ശ്രീകൃഷ്ണൻ, സിജി റിന്റോ, ജോമോൻ പുത്തൂർ, എബിമോൻ എന്നിവർ നേതൃത്വം നൽകി.


0 Comments