ഡൽഹി. മിലിറ്ററി നഴ്സിംഗ് സർവീസിൽ ഓഫീസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബി.എസ്.സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് മെയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പെൺകുട്ടികൾക്കാണ് അവസരം. അവിവാഹിതരായ വനിതകൾക്കും വിവാഹമോചിതർക്കും വിധവകൾക്കും അപേക്ഷിക്കാം. യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് എന്നിവയ്ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽത്തന്നെ പ്ലസ് ടു (റഗുലർ) ജയിച്ചിരിക്കണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. അപേക്ഷകർ 1997 ഒക്ടോബർ ഒന്നിനും 2005 സെപ്റ്റംബർ 30 നും മധ്യേ ജനിച്ചവരാകണം. എൻടിഎ നടത്തുന്ന നീറ്റ് (യുജി) 2022 യോഗ്യത നേടിയവരാകണം. കോഴ്സിനു ശേഷം സായുധസേനയിൽ മിലിറ്ററി നഴ്സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. അപേക്ഷാ ഫീസ് 200 രൂപ (പട്ടിക വിഭാഗത്തിനു ഫീസ് വേണ്ട).


0 Comments