കുതിരാൻ തുരങ്ക മുഖത്തെ പ്രധാന പാതയുടെ പണികൾ പുരോഗമിക്കുന്നു


കുതിരാൻ
. പാറപൊട്ടിക്കൽ പൂർത്തിയായതോടെ തുരങ്ക മുഖത്തെ പ്രധാന പാതയുടെ പണികൾ വേഗതയിലായി. വഴുക്കുംപാറയിൽ നിന്നും 9 മീറ്റർ ഉയരത്തിൽ പോകുന്ന പ്രധാന റോഡ് തുരങ്കമുഖത്ത് ചെന്ന് ചേരുന്ന ഭാഗത്താണ് റോഡിന്റെ പണികൾ പുരോഗമിക്കുന്നത്. തുരങ്ക മുഖത്തെ കലുങ്ക് മുതൽ 350 മീറ്റർ ദൂരം ജിഎസ്ബി മെറ്റിരിയൽ ഉപയോഗിച്ച് ഉറപ്പിക്കുന്ന പണികൾ ആണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷം ടാറിങ് ആരംഭിക്കും. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കാണ് ഈ പാത ചെന്ന് ചേരുക. വഴുക്കുംപാറയിൽ നിന്നും വരുന്ന പ്രധാന പാതയിൽ മണ്ണിട്ട് നികത്തുന്ന പണികൾ പുരോഗമിക്കുന്നുണ്ട്. അതിന് ശേഷം ഈ ഭാഗവും ജിഎസ്ബി മെറ്റീരിയൽ ഉപയോഗിച്ച് ഉറപ്പിച്ച് ടാറിങ് നടത്തും. ഇവ പൂർത്തിയാകുന്നതോടെ വഴുക്കുംപാറ സെന്ററിൽ നിന്നും കുതിരാൻ തുരങ്കത്തിലേക്കുള്ള പ്രധാന പാത യാഥാർത്ഥ്യമാകും. ഭാഗികമായി പണികൾ പൂർത്തിയായ മേൽപ്പാത കഴിഞ്ഞ ദിവസം ഗതാഗതത്തിനായി തുറന്ന് നൽകിയിരുന്നു. വഴുക്കുംപാറ മുതൽ കുതിരാൻ വരെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വാഹന ഗതാഗതം സുഗമമാക്കാൻ വേണ്ട സൗകര്യങ്ങൾ മഴക്കാലത്തിന് മുൻപ് ഒരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതർ.



Post a Comment

0 Comments