പീച്ചി. ബാല്യ കൗമാരങ്ങളുടെ മധുര സ്മരണകളുമായി വിദ്യാലയ മുറ്റത്ത് അവർ വീണ്ടും ഒത്തു ചേർന്നു. പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1984 എസ്എസ്എൽസി ബാച്ച് സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ദീപ്ത സ്മരണകളുടെ സംഗമ വേദിയായി. മെയ് 21 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം പൂർവാധ്യാപകനും പൊതുപ്രവർത്തകനുമായ എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗമായ പാസ്റ്റർ ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ചന്ദ്രശേഖരൻ മാസ്റ്ററെ പൂർവ വിദ്യാർത്ഥികൾ ആദരിച്ചു. ബെന്നി തുറപ്പുറത്ത്, ഷിബു പോൾ, ജാൻസി, ചന്ദ്രബോസ്, ബിനോയ് ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments