കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു


കണ്ണാറ. ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി മെയ് മാസം 18,19,20 എന്നീ തീയതികളിൽ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിൽവെച്ച് വിവിധ മേഖലയിൽ നിന്നും വന്നവർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. പോഷകാഹാരം നല്ല  ആരോഗ്യത്തിന്, പച്ചക്കറിവിളകളുടെ ഉത്തമകൃഷിരീതികൾ, പഴം പച്ചക്കറികളുടെ സംസ്കരണവും മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണവും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സുകൾ എടുത്തു.  പട്ടിക്കാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ  വിദ്യാർത്ഥികൾ, പട്ടിക്കാട് ഹരിതം കർഷക കൂട്ടായ്മ, പട്ടിക്കാട് സ്ത്രീശക്തി കർഷക കൂട്ടായ്മ, വാർഡ് 19 മാരായ്ക്കൽ ദേശത്തെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ എന്നിവയിലുള്ള അംഗങ്ങൾ പരിശീലനപരിപാടികളിൽ പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് നടീൽവസ്തുക്കളും ജൈവകീടനാശിനികളും, മൂല്യവർദ്ധിത ഉൽപന്നങ്ങളും അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.



Post a Comment

0 Comments