ഓർമ്മകളുടെ മധുരം പങ്കുവെച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ: 86 ലെ ബാച്ച് ഒത്തു ചേർന്നു


പട്ടിക്കാട്. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ 1986 എസ് എസ് എൽ സി ബാച്ചിലെ സഹപാഠികൾ വീണ്ടും ഒത്തുചേർന്നു. പട്ടിക്കാട് ഡ്രീം സിറ്റിയിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 86 ബാച്ചിലെ അംഗവും തൃശ്ശൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും ആയ ലാലി ജെയിംസ് അധ്യക്ഷത വഹിച്ചു. കിനാശ്ശേരി കടവിലെ പെണ്ണുങ്ങൾ എന്ന കവിതാസമാഹാരത്തിന്  ജി ശങ്കരപ്പിള്ള അവാർഡ് നേടിയ ബാച്ചിലെ അംഗം കൂടിയായ പി.എം സുനിതയെ അനുമോദിച്ചു. ഫെലോഷിപ്പ് സ്വീകരിക്കുന്നതിനായി ലുധിയാനയിലേക്ക് പുറപ്പെടുന്ന സുനിതയ്ക്ക് യാത്രയയപ്പും നൽകി. രാധാകൃഷ്ണൻ, സീമോൾ, ജോമോൻ,സജി പാറക്കൽ, മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആലോചനകളും നടന്നു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


Post a Comment

0 Comments