ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നരസിംഹജയന്തി ആഘോഷിച്ചു


പട്ടിക്കാട്. ചാണോത്ത് അച്ഛൻമാരുടെ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷിച്ചു. ഇന്നലെ ആയിരുന്നു ആഘോഷ പരിപാടികൽ നടന്നത്. ക്ഷേത്രം തന്ത്രി പെരുമ്പടപ്പ് മന ഋഷികേശൻ സോമയാജിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വിശേഷാൽ പൂജകളും നടന്നു. മഴമൂലം പട്ടിക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും നടത്താറുള്ള എഴുന്നെള്ളിപ്പ് ഒഴിവാക്കി. ഉത്സവത്തിന് ഗജരാജൻ തിരുവാണിക്കാവ് രാജഗോപാലൻ തിടമ്പേറ്റി. പല്ലാവൂർ ശ്രീധരൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, കോട്ടപ്പടി സുരേന്ദ്രന്റെയും സംഘത്തിന്റെയും നാദസ്വരം, പീലിക്കാവടി, പൂക്കാവടി എന്നിവയും ഉണ്ടായിരുന്നു.



Post a Comment

0 Comments