'ഞങ്ങളും കൃഷിയിലേക്ക്': വാർഡ് 9 വഴുക്കുംപാറയിൽ തുടക്കമായി


വഴുക്കുംപാറ. ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഒമ്പതാം വാർഡിലും ആരംഭിച്ചു. വീട്ടുവളപ്പിൽ തന്നെ പരമാവധി പച്ചക്കറികളും ഫലവർഗങ്ങളും ഉത്പാദിപ്പിക്കാൻ കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയാണിത്. വാർഡ് മെമ്പർ കെ.പി ചാക്കോച്ചന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ മെമ്പർ വിത്ത് വിതരണം നടത്തി. കൃഷി അസിസ്റ്റൻറ് സൗമ്യ, അൽക്ക എന്നിവർ പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് മെമ്പർ മിനി മനോഹരൻ, മുൻ പഞ്ചായത്ത് അംഗം സാലി തങ്കച്ചൻ, എഡിഎസ് വൈസ് ചെയർപേഴ്‌സൺ മോളി തെക്കുംമാറ്റം, അങ്കണവാടി ടീച്ചർ ലേഖ,  പൊതുപ്രവർത്തകരായ  ജിൻസ് നെല്ലിക്കൽ, മോൻസി ചെറുകാനായിൽ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments