പട്ടിക്കാട്. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ സംസ്ഥാനതല കായികമേളയ്ക്ക് ആൽപ്പാറയിൽ തുടക്കമായി. ഗോൾകാസിൽ ഫുട്‌ബോൾ ടർഫിൽ വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ കായികമേള ഉദ്ഘാടനം ചെയ്തു. സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ചെയർമാൻ റെജി വി. മാത്യു അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ടാതിഥിയായി മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റനും കേരള ടീമിന്റെ മുഖ്യ പരിശീലകനും ആയിരുന്ന എം.എം ജേക്കബ് പങ്കെടുത്തു. വൈഎംസിഎയുടെ നാഷണൽ പ്രസിഡണ്ട് റിട്ട. ജസ്റ്റിസ് ജെ.ബി കോശിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി 6 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഫുട്‌ബോൾ മത്സരങ്ങൾ ആൽപ്പാറ ഗോൾകാസിലിൽ നടക്കും. മെയ് 15ന് ഒറ്റപ്പാലത്ത് ഷട്ടിൽ ടൂർണ്ണമെന്റും തുടർന്ന് വോളിബോൾ (മല്ല പ്പിള്ളി), ബാസ്‌ക്കറ്റ് ബോൾ (ആലപ്പുഴ), ചെസ്സ് (എറണാകുളം), ടേബിൾ ടെന്നീസ് (തിരുവനന്തപുരം) എന്നീ ടൂർണമെന്റുകളും ഉണ്ടാകും. പാണഞ്ചേരി വൈഎംസിഎയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ വൈഎംസിഎ തൃശ്ശൂർ സബ് റീജിയൻ ചെയർമാൻ ബേബി ചെറിയാൻ, കേരള റീജിയൻ ട്രഷറർ വർഗീസ് അലക്‌സാണ്ടർ , സെക്രട്ടറി റെജി വർഗീസ്, കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ജോസ് നെല്ലങ്കര, പാണഞ്ചേരി വൈഎംസിഎ പ്രസിഡണ്ട് പ്രസാദ് മാത്യു എന്നിവരും പങ്കെടുത്തു.


0 Comments