കണ്ണാറ. സെ. മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് 4 മുതൽ 7 വരെയുള്ള തീയതികളിൽ നടക്കും. വികാരി ഫാ. ബേസിൽ പൗലോസ് കൊല്ലാർമാലി പെരുന്നാളിന് കൊടിയേറ്റി. പെരുന്നാൾ ദിനങ്ങളിൽ ഇടവകയിലെ വിവിധ കുരിശുംതൊട്ടികളിൽ കുർബാനയും സുവിശേഷ പ്രസംഗങ്ങളും ഉണ്ടാകും. പള്ളിയിലെ പ്രധാന പെരുന്നാൾ ദിനമായ മേയ് 6 വെള്ളിയാഴ്ച വൈകീട്ട് 6.30 ന് മാരായ്ക്കൽ കുരിശും തൊട്ടിയിൽ നിന്ന് പള്ളിയിലേക്ക് റാസയും തുടർന്ന് സന്ധ്യാപ്രാർഥനയും സുവിശേഷ പ്രസംഗവും ഉണ്ടാകും. ശനിയാഴ്ച രാവിലെ 8.30ന് ബിഷപ്പ് കുര്യാക്കോസ് മാർ ഈവാനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ, ആശിർവാദം എന്നിവയും ഉണ്ടാകും. വികാരി ഫാ. ബേസിൽ പൗലോസ്, ട്രസ്റ്റി ബെന്നി പൗലോസ് കണ്ണേക്കാട്ട്, സെക്രട്ടറി കെ. വി മനോജ് കദളിപ്പറമ്പിൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.


0 Comments