'ജാതിമരത്തണലിൽ' സിബിയുടെ സ്മരണയിൽ ജാതി കർഷകർ ഒത്തുചേർന്നു


പട്ടിക്കാട്. ദേശീയ കാർഷിക പുരസ്‌കാരമടക്കം നിരവധി കാർഷിക പുരസ്‌കാരങ്ങൾ നേടിയ സിബി കല്ലിങ്കലിന്റെ സ്മരണകൾ നിറഞ്ഞുനിൽക്കുന്ന കല്ലിങ്കൽ പ്ലാന്റേഷനിൽ സംസ്ഥാനത്തെ ജാതി കർഷകരുടെ കൂട്ടായ്മയായ 'ജാതിമരത്തണലിൽ' ഒത്തുചേർന്നു. റവന്യൂ മന്ത്രി കെ. രാജൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പുതിയ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. ജാതി കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. സിബി കല്ലിങ്കൽ ജാതി കൃഷിയിൽ ഗവേഷണം നടത്തുകയും നിരവധി പുതിയ ഇനങ്ങൾ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 11 ന് സിബിയുടെ വിയോഗത്തിന് മൂന്നു വർഷം തികയുകയാണ്. സിബിയുടെ പത്‌നി സ്വപ്ന സിബി കല്ലിങ്കലാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത്. ദേശീയ, അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ 17 കർഷകരെ ചടങ്ങിൽ ആദരിച്ചു. കാർഷിക സർവ്വകലാശാലയിലെ     ഡോ. ഷൈലജ, സംസ്ഥാന യുവ കർഷക അവാർഡ് നേടിയ മനു ജോയ് തയ്യിൽ, സി.ജെ മാത്യു, ജോസഫ് പൂന്തുറയിൽ, ജയസൂര്യ വി, എബ്രഹാം, മാത്യു കടുക്കനാമക്കൽ, ജോസി കൊച്ചുകുട്ടി, ജോസഫ് എൻ നൈനാൻ, ബൈജു കെ.പി എന്നിവർ സംസാരിച്ചു. ചെറുകിട കർഷകർ, തോട്ടമുടമകൾ, കാർഷികോൽപ്പന്ന കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവർ, കൃഷി  ശാസ്ത്രജ്ഞർ, വിദഗ്ധർ തുടങ്ങിയവർ  കൂട്ടായ്മയിൽ പങ്കെടുത്തു.



Post a Comment

0 Comments