തൃശൂർ. ഇന്ധനവില വർദ്ധനയുടെ കാലഘട്ടത്തിൽ സംസ്ഥാനത്തെ ജലവിഭവ രംഗത്ത് ശ്രദ്ധ ചെലുത്തി ഇലക്ട്രിസിറ്റി ബോർഡിനെ ലാഭകരമായി മുന്നോട്ട് കൊണ്ട് പോകാൻ സർക്കാരിന് കഴിഞ്ഞതായി റവന്യൂ മന്ത്രി കെ രാജൻ. തൃശൂർ ജില്ലയിലെ ഏഴ് ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിംഗ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചെറുകിട പദ്ധതികളിലൂടെയും സോളാർ പാനലിലൂടെയും സർക്കാർ വൈദ്യുതിവൽക്കരണം നടത്തി കൊണ്ടിരിക്കുകയാണ്. പുരപ്പുറ വൈദ്യുതി വന്നതോടെ വീട് നിർമ്മാണത്തിലൂടെ പണം സമ്പാദിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ജില്ലയിൽ നിർമ്മാണം പൂർത്തിയാക്കിയ ഒല്ലൂർ, മാടക്കത്തറ, വലപ്പാട്, തൃശൂർ വൈദ്യുതി ഭവനം, കുന്നംകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ ഏഴ് ഫാസ്റ്റ് ചാർജ്ജിംഗ് സ്‌റ്റേഷനുകളാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്. കെഎസ്ഇബിയുടെ ഉടമസ്ഥതയിലാണ് ചാർജ്ജിംഗ് ശ്യംഖല സ്ഥാപിക്കുന്നത്. ചടങ്ങിൽ മേയർ എം കെ വർഗീസ് അധ്യക്ഷനായി. ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ഫിനാൻസ് ഡയറക്ടർ വി ആർ പി , കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടർ ആർ സുകു, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ ഇൻചാർജ് കെ ബൈജു, കെ എസ് ഇ ബി ലിമിറ്റഡ് ഡയറക്ടർ അഡ്വ.വി മുരുഗദാസ്, കൗൺസിലർ സി പി പോളി, കെ എസ് ഇ ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments