കല്ലിടുക്കിൽ ബൈക്ക് അപകടം: രണ്ട് പേർക്ക് പരിക്ക്


പട്ടിക്കാട്. കല്ലിടുക്ക് സർവ്വീസ് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പാലക്കാട് മംഗലാംകുന്ന് സ്വദേശിയായ മുരളീധരൻ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശശീധരൻ എന്നിവർക്കാണ് സാരമായ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ആറരയോടെ ആണ് അപകടം സംഭവിച്ചത്. പട്ടിക്കാട് നിന്നും പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലൂടെ വരികയായിരുന്ന ബൈക്ക് കല്ലിടുക്ക് സെന്ററിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.



Post a Comment

0 Comments