ചുവന്നമണ്ണിൽ ബൈക്ക് അപകടത്തിൽപ്പെട്ടു; യുവാവിന് ഗുരുതര പരിക്ക്

പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ ബൈക്ക് അപകടത്തിൽപെട്ട് ഒളകര സ്വദേശി ജിജീഷ് (38) ന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവൻചിറയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ജിജീഷ്. തിരികെ പോകുന്നതിനായി ദേശീയപാത കുറുകെ കടക്കുന്ന സമയത്ത് പാലക്കാട് ഭാഗത്തുനിന്നും കോഴി കയറ്റിവന്ന ലോറി ഇയാളെ ഇടിക്കുകയായിരുന്നു. ആറുവരിപ്പാതയിൽ വാഹനങ്ങൾ കുറുകെ കടക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞദിവസം കല്ലിടുക്കിലും സ്കൂട്ടർ യാത്രക്കാരൻ ദേശീയപാത കുറുകെ കടക്കുന്നതിനിടെ അപകടത്തിൽ പെട്ടിരുന്നു. ആറുവരിപ്പാത യിലൂടെ വരുന്ന വാഹനങ്ങളുടെ വേഗതയും ദേശീയപാത കുറുകെ കടക്കുന്ന ആളുകളുടെ ശ്രദ്ധക്കുറവും ആണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണം. ദൂരെ നിന്നും വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു യൂടേൺ ഉള്ള സ്ഥലങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.



Post a Comment

0 Comments