മുടിക്കോട് സെന്ററിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല


പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വൈകീട്ട് ആറരയോടെയാണ് അപകടം സംഭവിച്ചത്. തൃശൂർ ഭാഗത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുകൾ ആണ് ഒന്നിന് പുറകിൽ ഒന്നായി ഇടിച്ചത്. മുൻപിൽ പോയിരുന്ന വാഹനം ജങ്ഷനിൽ പെട്ടെന്ന് ബ്രേക്കിട്ടതോടെ മറ്റ് വാഹനം പുറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. മുടിക്കോട് ജങ്ഷനിൽ ദിവസേന അപകടങ്ങൾ പെരുകിവരികയാണ്. അടിയന്തരമായി സിഗ്നൽ സംവിധാനം ഏർപ്പെടുത്തി വാഹന ഗതാഗതം നിയന്ത്രിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് നാട് സാക്ഷിയാകുമെന്ന് പ്രദേശ വാസികൾ പറഞ്ഞു.



Post a Comment

0 Comments