ആരോഗ്യജാഗ്രത: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംയുക്ത യോഗം ചേർന്നു

പട്ടിക്കാട്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പകർച്ചവ്യാധി പ്രതിരോധ, നിയന്ത്രണ പരിപാടിയായ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു. വർഷക്കാലത്തോട് അനുബന്ധിച്ച് ഉണ്ടാകാനിടയുള്ള വിവിധ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി സ്വീകരിച്ച പ്രവർത്തനങ്ങളെക്കുറിച്ച്  യോഗം ചർച്ച ചെയ്തു.  വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെയും മറ്റും പ്രതിരോധിയ്ക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടായിരുന്നു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന് യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി അധ്യക്ഷത വഹിച്ചു. വെള്ളാനിക്കര സാമൂഹികരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ കെ.എസ് ജയന്തി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments