വാണിയമ്പാറയിൽ അവധിക്കാല ക്യാമ്പ് ടി.എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു


വാണിയമ്പാറ: അമ്മയെന്ന വാത്സല്യത്തിന്റെ ത്യാഗങ്ങൾ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഓർമയായ് സൂക്ഷിക്കുക എന്നതാണ് ഓരോ വിദ്യാർത്ഥിയുടെയും പ്രാഥമികമായ കടമയെന്ന് ടി.എൻ.പ്രതാപൻ എം.പി. വാണിയമ്പാറ ഗ്രാമീണ വായനശാലയും ഇ.കെ.എം.യു.പി.സ്‌കൂളും സംയുക്തമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനശാല പ്രസിഡന്റ് അഡ്വ: സി.കെ ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപെഴ്‌സൻ സുബൈദ അബൂബക്കർ , ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, സ്‌കൂൾ മാനേജർ കെ.പി.രാജേന്ദ്രൻ , തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.ജി.ജയപ്രകാശ്, ക്യാമ്പ് ഡയറക്ടർ ആർ.ഓമന ടീച്ചർ, പി.റഫീഖ് മാസ്റ്റർ, കെ.ജി. സുമിത ടീച്ചർ, എം.എ.മൊയ്തീൻ കുട്ടി, സജിത ജയകുമാർ, ഹരിദാസ് മേനോൻ, ജോളി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. എം.പി.യുടെ പുസ്തക ശേഖരത്തിൽ നിന്നും 253 പുസ്തകങ്ങൾ വായനശാലക്ക് കൈമാറി. യു. എസ്.എസ്, എൽ.എസ്.എസ്. സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെയും ജില്ലയിലെ മികച്ച അദ്ധ്യാപക കോ ഓർഡിനേറ്റർമാരെയും ആദരിച്ചു. ആദ്യ ദിവസത്തെ ക്ലാസ് മനോജ് കമ്മത്ത് നയിച്ചു.



Post a Comment

0 Comments