കോർപറേറ്റുകളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പാവപ്പെട്ടവരെ ദ്രോഹിക്കുകയാണ് എന്ന് സാവിത്രി സദാനന്ദൻ


പീച്ചി. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലകൾ അടിക്കടി ഉയർത്തി പാവപ്പെട്ടവൻറെ ജീവിതത്തെ ദുസ്സഹമാക്കുകയാണ് മോദി സർക്കാർ എന്ന് സാവിത്രി സദാനന്ദൻ ആരോപിച്ചു. പാചകവാതക വിലവർധനവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പീച്ചി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച  പ്രതിഷേധ സമരം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പാചകവാതകത്തിന്റെ സബ്‌സിഡി എടുത്തു കളഞ്ഞും വില കുത്തനെ കൂട്ടിയും പാവങ്ങളെ പിഴിഞ്ഞ് കോർപറേറ്റുകളെ സംരക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ എന്നും സാവിത്രി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ പീച്ചി മേഖല  പ്രസിഡണ്ട് കെ.വി അനിത അദ്ധ്യക്ഷയായി. പ്രതിഷേധ സമരത്തിന് മുമ്പ് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ മയിലാട്ടുംപാറ യൂണിറ്റ് സമ്മേളനം ചേർന്നു. കെ.വി അനിതയുടെ അധ്യക്ഷതയിൽ സാവിത്രി സദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വപ്ന രാധാകൃഷ്ണൻ (സെക്രട്ടറി), സെമിയ  (പ്രസിഡണ്ട് ), അനുപമ (ട്രഷറർ) എന്നിവരുൾപ്പെടെ 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.


Post a Comment

0 Comments