തൊഴിലുറപ്പുപദ്ധതി: പാണഞ്ചേരി പഞ്ചായത്തിന് പുരസ്‌കാരം


പട്ടിക്കാട്. തൊഴിലുറപ്പു പദ്ധതിയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് പാണഞ്ചേരി പഞ്ചായത്തിന്  പുരസ്‌കാരം ലഭിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തത്തിന് കീഴിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടിയിൽ  പിന്നാക്ക വിഭാഗ ക്ഷേമം ദേവസ്വം പാർലമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണൻ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന് ഉപഹാരം സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, തൊഴിലുറപ്പ് പദ്ധതി ചുമതലക്കാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


മികച്ച പ്രവർത്തനം നടത്തിയ തൊഴിലുറപ്പ് മേറ്റിനുള്ള പുരസ്‌കാരം പാണഞ്ചേരി പഞ്ചായത്തിൽ താണിപ്പാടം വാർഡിലെ ആഷമോൾക്ക് മന്ത്രി കെ രാധാകൃഷ്ണൻ സമ്മാനിക്കുന്നു.



Post a Comment

0 Comments