എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു


പട്ടിക്കാട്. എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. പള്ളിക്കാട്ടിൽ രാജീവ്  തൃപ്പടി പിച്ചള പൊതിഞ്ഞ് ഭഗവാന് സമർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് ഉദയാസ്തമന പൂജയും ഉണ്ടായിരുന്നു. പ്രതിഷ്ഠാദിനമായ ഇന്ന് രാവിലെ അഞ്ചിന് നടതുറന്നതോടെ പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് വിവിധ പൂജകളും കർമ്മങ്ങളും നടന്നു. ക്ഷേത്രം തന്ത്രി വടക്കേടത്ത് ഹരി നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് വിശേഷാൽപൂജകൾ നടന്നത്. വൈകിട്ട് അഞ്ചിന് നാലു ദേശങ്ങളിൽ നിന്നുള്ള പൂരം ക്ഷേത്രത്തിലേക്ക് വരവേറ്റു.



Post a Comment

0 Comments