ചുവന്നമണ്ണ് സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ പെരുന്നാൾ


പട്ടിക്കാട്. ചുവന്നമണ്ണ് സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 5, 6 (വ്യാഴം വെള്ളി) തീയതികളിൽ നടക്കും. വികാരി ഫാദർ ജിജു വർഗീസ് തണ്ണിക്കോട്ട് പെരുന്നാളിന് കൊടിയേറ്റി. തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ കുര്യാക്കോസ് മോർ ക്ലീമിസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും. വെള്ളിയാഴ്ച രാവിലെ 11 ന് ചുവന്നമണ്ണ് കുരിശിൽ തൊട്ടികളിലേയ്ക്ക് റാസ ഉണ്ടായിരിക്കും. ഉച്ചക്ക് 2ന് കൊടിയിറക്കും. ട്രസ്റ്റി ഷെനിൽ നാരേക്കാട്ട്, സെക്രട്ടറി ജോൺസൻ വള്ളിക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകും.



Post a Comment

0 Comments