'പ്രതിരോധത്തിൽ പഴുതില്ലാതെ' : യുവതികൾക്കായി സ്വയം പ്രതിരോധ ക്ലാസ്സ്

പട്ടിക്കാട്. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 'അവളിടം' യുവതി  ക്ലബ്ബും സംയുക്തമായി പാണഞ്ചേരി പഞ്ചായത്തിലെ യുവതികൾക്കായി സ്വയം പ്രതിരോധ ക്ലാസ് സംഘടിപ്പിച്ചു.    തൃശൂർ സിറ്റി പോലീസ് സെൽഫ് ഡിഫൻസിലെ മാസ്റ്റർ ട്രെയിനേഴ്സാണ് ക്ലാസ്സ് നയിക്കുന്നത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള യുവതികൾ ക്ലാസ്സിൽ പങ്കെടുക്കുന്നുണ്ട്. 'അവളിടം' യുവതി ക്ലബ്  പ്രസിഡണ്ട്  വി.കെ രേഷ്മയുടെ അധ്യക്ഷതയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് പി.പി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത, പഞ്ചായത്ത്‌ യൂത്ത് കോ-ഓർഡിനേറ്റർ പി.കെ മോബി, യുവജന ക്ഷേമ ബോർഡ് പ്രതിനിധി പ്രിയ, ക്ലബ് സെക്രട്ടറി അനീഷ നിഷാദ്, ട്രഷറർ കെ.ആർ പ്രവീണ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments