പീച്ചി. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ക്കായി പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ് തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ രമേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.ഡി വിൻസന്റ് അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പ്രമുഖ വ്യക്തികൾ ക്ലാസ്സുകൾ നയിക്കും. രാവിലെ പരേഡ്, യോഗ, കായിക പരിശീലനം എന്നിവയും ഉണ്ടാകും. ഉദ്ഘാടന പരിപാടിയിൽ വാർഡ് മെമ്പർ ബാബു തോമസ്, എസ്പിസി എ എൻ ഒ അനിൽ, വികസന സമിതി ചെയർമാൻ ഷിബു പോൾ, പ്രിൻസിപ്പൽ എ ഗിരീശൻ, പ്രധാനധ്യാപിക കെ.എം ഡെയ്സി, വി 'സുകുമാരൻ, സിപിഒ സജിത, സ്മിത നരേന്ദ്രൻ എന്നിവർ സംസാരിച്ചു.


0 Comments