തെക്കുംപാടം. തമ്പുരാട്ടിപ്പറമ്പ് അങ്കണവാടിയിലെ പ്രവേശനോത്സവം വാർഡ് മെമ്പർ എം.ജെ അനീഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മികച്ച പോഷകാഹാരം ഉറപ്പുവരുത്താൻ പഞ്ചായത്ത് ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അനീഷ് പറഞ്ഞു. അങ്കണവാടി വർക്കർ ഓമന, വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഇന്ദിര, സരിത സാബു, ധന്യ വിനീഷ്, ബിജു, ബിമിത, രേഷ്മ എന്നിവർ സംസാരിച്ചു.


0 Comments