പട്ടിക്കാട്. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'കാറ്റാടീസ്' ഒന്നാം വാർഷികാഘോഷം നടത്തി. എസ്എസ്എൽസി 90 ബാച്ചാണ് ഗ്രൂപ്പ് പ്രസിഡൻറ് മാമല ഷിബു വർഗീസിന്റെ ഭവനാങ്കണത്തിൽ ഒത്തുചേർന്നത്. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹൈ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. ഗ്രൂപ്പിലെ പേഴ്സൺ ഓഫ് ദ ഇയർ ആയി ദേവദാസിനെ തിരഞ്ഞെടുത്തു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെയും മീറ്റിംഗിൽ തെരഞ്ഞെടുത്തു. ഓഡിറ്റർ പ്രദീപ്, സെക്രട്ടറി എബി കെ.ബി, ട്രഷറർ ജോർജുകുട്ടി ടി വി എന്നിവർ നേതൃത്വം നൽകി.


0 Comments